ഭാരതാംബാ ചിത്രം: സെനറ്റ് ഹാളിൽ പ്രതിഷേധം; വകവയ്ക്കാതെ ഗവർണ

  1. Home
  2. Kerala

ഭാരതാംബാ ചിത്രം: സെനറ്റ് ഹാളിൽ പ്രതിഷേധം; വകവയ്ക്കാതെ ഗവർണ

governor, bharathamatha image


അടിയന്തരാവസ്ഥയുടെ 50ാം വാർഷികവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെതിരെ എസ്എഫ്‌ഐയും കെഎസ്യുവും പ്രതിഷേധിച്ചു. ചിത്രം നീക്കാൻ സംഘാടകർ തയ്യാറാകാത്തതോടെ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു. എന്നാൽ പ്രതിഷേധങ്ങൾ അവഗണിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ പരിപാടിയിൽ പങ്കെടുത്തു.

സെനറ്റ് ഹാളിൽ ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്നാണ് എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.ചിത്രം മാറ്റിയില്ലെങ്കിൽ ഗവർണറെ തടയുമെന്ന് എസ്എഫ്‌ഐ അറിയിച്ചതിനെ തുടർന്ന് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ചിത്രം വച്ച് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതരും നിലപാടെടുത്തു. പരിപാടി ബുക്ക് ചെയ്യുന്ന സമയത്തുതന്നെ കൃത്യമായ നടപടിക്രമങ്ങൾ അറിയിച്ചിരുന്നുവെന്നും മതചിഹ്ന്‌നങ്ങൾ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സർവകലാശാല റജിസ്ട്രാർ പറഞ്ഞു.

ഒടുവിൽ പരിപാടി റദ്ദാക്കിയതായി സംഘാടകൾ അറിയിച്ചെങ്കിലും പിന്നാലെ ഗവർണർ ഈ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ഗവർണറെ മുദ്രാവാക്യങ്ങളോടെയാണ് എബിവിപിയും ബിജെപിയും ഹാളിലേക്ക് ആനയിച്ചത്. എസ്എഫ്‌ഐ, കെഎസ്യു പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയത്തോടെ, പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി.സ്ഥലത്ത് ഇപ്പോഴും സംഘർഷം തുടരുകയാണ്