കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം; ഭരണഘടനാ വിരുദ്ധം; ഗവർണ്ണറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്ര

  1. Home
  2. Kerala

കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം; ഭരണഘടനാ വിരുദ്ധം; ഗവർണ്ണറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്ര

രാജേന്ദ്ര അർലേക്കർ, പിണറായി വിജയൻ


കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം, ഔദ്യോഗിക ചടങ്ങിൽ ഉപയോഗിച്ച സംഭവത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും കൊടികളും മാത്രമേ പാടുള്ളുവെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് കത്ത് നൽകാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. രാജ്ഭവനിൽനിന്ന് ഭാരതാംബയുടെ ചിത്രം നീക്കില്ലെന്ന് ഗവർണർ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സർക്കാർ നടപടി.
വിഷയത്തിൽ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സർക്കാരിനെ അറിയിച്ചേക്കും.