ടിപ്പര്‍ ലോറിക്കുപിന്നില്‍ ബൈക്കിടിച്ചു; 21-കാരന്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

  1. Home
  2. Kerala

ടിപ്പര്‍ ലോറിക്കുപിന്നില്‍ ബൈക്കിടിച്ചു; 21-കാരന്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

accident


ടിപ്പര്‍ ലോറിക്കുപിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല റ്റി.എം. സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. തിരുവല്ലം - പാച്ചല്ലൂര്‍ റോഡില്‍ കുളത്തിന്‍കര ശ്രീഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്ത് ഞായറാഴ്ച രാത്രി ആയിരുന്നു അപകടം.

മൂന്നുപേര്‍ ബൈക്കിലുണ്ടായിരുന്നു. മരിച്ച അര്‍ജുനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ്. കാക്കാമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂര്‍ നെല്ലിവിള ഗ്രേസ് നഗറില്‍ അമല്‍ (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇരുവരും വണ്ടിത്തടം എ.സി.ഇ കോളേജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ്.