ഗവർണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണം; രാഷ്ട്രപതിക്ക് കത്ത് നൽകി ബിനോയ് വിശ്വം

  1. Home
  2. Kerala

ഗവർണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണം; രാഷ്ട്രപതിക്ക് കത്ത് നൽകി ബിനോയ് വിശ്വം

BINOY VISWOM


ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകൾക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. ഗവർണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണമെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ ഗവർണർ പദവിയോട് സലാം പറഞ്ഞശേഷം ചെയ്യണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിന്നീട് അദ്ദേഹത്തിന് ബിജെപിയിലോ ആർഎസ്എസ്സിലോ ചേരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.