കേരളത്തെ രണ്ട് ക്ലസ്റ്ററുകളാക്കി ബിജെപി; എം.ടി രമേശിനും എസ്. സുരേഷിനും ചുമതല

  1. Home
  2. Kerala

കേരളത്തെ രണ്ട് ക്ലസ്റ്ററുകളാക്കി ബിജെപി; എം.ടി രമേശിനും എസ്. സുരേഷിനും ചുമതല

bjp  


ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ബിജെപിയിൽ വൻ സംഘടനാ മാറ്റം. കേരളത്തെ വടക്കൻ ക്ലസ്റ്റർ, തെക്കൻ ക്ലസ്റ്റർ എന്നിങ്ങനെ രണ്ടായി തിരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് പുതിയ ചുമതലകൾ നൽകി. എം.ടി രമേശിന് വടക്കൻ ക്ലസ്റ്ററിന്റെയും എസ്. സുരേഷിന് തെക്കൻ ക്ലസ്റ്ററിന്റെയും ചുമതല നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളാണ് വടക്കൻ ക്ലസ്റ്ററിൽ ഉൾപ്പെടുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ തെക്കൻ ക്ലസ്റ്ററിന്റെ ഭാഗമായി എസ്. സുരേഷ് ഏകോപിപ്പിക്കും.

നേതൃതലത്തിൽ മറ്റ് സുപ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ശോഭാ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇൻ-ചാർജായും അനൂപ് ആന്റണിയെ സംസ്ഥാന സെൽ പ്രഭാരി, മിഷൻ 2029 നറേറ്റീവ് ഇൻ-ചാർജ് എന്നീ പദവികളിലും ചുമതലപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനാണ് സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ ചുമതല.