സിപിഎം യഥാർത്ഥ വിശ്വാസികൾക്കൊപ്പം; ബിജെപി വിശ്വാസത്തിന്റെ പേരിൽ വർഗീയത വളർത്തുകയാണെന്ന് എം.വി. ഗോവിന്ദൻ

  1. Home
  2. Kerala

സിപിഎം യഥാർത്ഥ വിശ്വാസികൾക്കൊപ്പം; ബിജെപി വിശ്വാസത്തിന്റെ പേരിൽ വർഗീയത വളർത്തുകയാണെന്ന് എം.വി. ഗോവിന്ദൻ

mv govindan


നാമജപം വിളിച്ചാലും ഇങ്കുലാബ് സിന്ദാബാദ് വിളിച്ചാലും നിയമ ലംഘങ്ങൾക്കെതിരെ കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിശ്വാസത്തിന്റെ പേരിൽ ബിജെപി വർഗീയത വളർത്തുകയാണ്. എന്നാൽ സിപിഎം യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ.എം വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അസംബന്ധമാണ്. സതീശൻ കുറേ നാളായി ഇത്‌ പറയുന്നുണ്ട്. സതീശനും സുരേന്ദ്രനും ഒരേ അഭിപ്രായമാണ്. സതീശന്റെ മനസിന്റെ ഉള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ കയറി വരുന്നതാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക കാരണമെന്നും ഗോവിന്ദൻ വിമർശിച്ചു.
"തൃശ്ശൂർ ജില്ലാ സെക്രട്ടറി വൈശാഖിനെതിരെ യാതൊരുവിധ നടപടിയും പാർട്ടി സ്വീകരിച്ചിട്ടില്ല. താൻ പെന്നാനിയിൽ നിന്നാണോ എന്ന ചോദ്യത്തിന്റെ അർത്ഥം മനസിലാകാഞ്ഞിട്ടല്ല. പക്ഷെ ഒരു വർഗീയ വാദിയുടെ ഭ്രാന്തിന് താനെന്തിന് മറുപടി പറയണം"- സുരേന്ദ്രന്റെ പ്രതികരത്തെക്കുറച്ചുള്ള ചേദ്യത്തിന് മറുപടിയായി എം.വി ഗോവിന്ദൻ പറഞ്ഞു.