ഷോൺ ജോർജിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിനെതിരെ ബിജെപി പ്രതിഷേധം

  1. Home
  2. Kerala

ഷോൺ ജോർജിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിനെതിരെ ബിജെപി പ്രതിഷേധം

image


മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ ഷോൺ ജോർജിന്റെ വീടിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷാവസ്ഥ.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ആദ്യ പരാതി ഷോൺ ജോർജ് നൽകിയതെന്ന ആരോപണത്തെ തുടർന്നായിരുന്നു മാർച്ച്.മാർച്ചിനെ പ്രതിരോധിക്കാൻ ബിജെപി പ്രവർത്തകർ ഷോൺ ജോർജിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയതോടെ പ്രദേശത്ത് വാക്പോരും ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് ലാത്തി വീശി രംഗം ശാന്തമാക്കാൻ ശ്രമിച്ചു.സംഭവം നടന്ന പ്രദേശത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചിരിക്കുകയാണ്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.അതേസമയം, 2023 സെപ്റ്റംബർ 25-ന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് ഷോൺ ജോർജ് അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിഎംആർഎലിനും എക്സാലോജിക്കിനുമെതിരെ അന്വേഷണം ആരംഭിച്ചത്.