ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച കേസ് ; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം

  1. Home
  2. Kerala

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച കേസ് ; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം

dyfi-governor-


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളായ 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം അനുവദിച്ചത്. സര്‍വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെയായിരുന്നു എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം.

പ്രതികളായ യദുകൃഷ്ണന്‍, ആഷിക് പ്രദീപ്, ആര്‍.ജി.ആഷിഷ്, ദിലീപ്, റയാന്‍, അമല്‍ ഗഫൂര്‍, റിനോ സ്റ്റീഫന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന കൗണ്‍സിലിംഗ് നല്‍കണമെന്ന് നിര്‍ദേശം. തിരുവനന്തപുരം വിട്ടുപോകരുത്, മൂന്നു മാസം കൂടുമ്പോള്‍ ഹാജര്‍ റജിസ്റ്റര്‍ ഹാജരാക്കണം എന്നതുള്‍പ്പെടെയാണ് വ്യവസ്ഥകള്‍. നേരത്തെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.