കണ്ണൂർ പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ രക്തക്കറ പുരണ്ട കാർ കണ്ടെത്തി
കണ്ണൂർ പിലാത്തറയിലെ ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ രക്തക്കറ പുരണ്ട നിലയിൽ കാർ കണ്ടെത്തി. വാഹനത്തിന്റെ ചില്ലുകളും മറ്റ് ഭാഗങ്ങളും തകർത്ത നിലയിലായിരുന്നു. കാറിനുള്ളിലാണ് രക്തക്കറ കണ്ടെത്തിയത്, വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലുമാണ്.പ്രഭാത സവാരിക്കായി എത്തിയ നാട്ടുകാരാണ് ആദ്യം കാർ കണ്ടത്. തുടർന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സ്വർണ വ്യാപാരിയായ അശോക് യശ്വന്തിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു . മോഷണ ശ്രമം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്
