ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

  1. Home
  2. Kerala

ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

IMAGE


സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.88 അടി ( 66.81%) ആയതോടെയാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. 2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി. ബ്ലൂ അലർട്ട് ലെവൽ 2372.58 ആയി. റൂൾ കർവ് പ്രകാരം 2379.58 അടി ആയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഓറഞ്ച് അലർട്ട് ലെവൽ 2378.58 ആണ്. സംസ്ഥാനത്ത് വിവിധ ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ഡാമുകൾ

ബാണസുര സാഗർ (90.37%)
ഷോളയാർ (98.1%)
മാട്ടുപെട്ടി (93.4%)
പൊന്മുടി (93.3%)
കുട്ട്യാടി ( 98.7%)
പോരിങ്ങൽ കൂത്ത് (73.7%)
കല്ലാർകുട്ടി ( 95.2%)
ലോവർ പെരിയാർ (97. 2%)
മൂഴിയാർ (90.3%)