അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ തകരാറിനെ തുടർന്ന് മൃതദേഹം അഴുകിയെന്ന് പരാതി

  1. Home
  2. Kerala

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ തകരാറിനെ തുടർന്ന് മൃതദേഹം അഴുകിയെന്ന് പരാതി

IMAGE


പത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ തകരാറിനെ തുടർന്ന് മൃതദേഹം അഴുകിയെന്ന് പരാതി. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് ഫ്രീസർ കേടായതിനെത്തുടർന്ന് അഴുകിയത്.വെള്ളിയാഴ്ച രാവിലെ ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം കാണാനായി ഫ്രീസർ തുറന്നപ്പോൾ ദുർഗന്ധം വരികയായിരുന്നു. പേരിനാണ് ഫ്രീസർ ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.ഡോക്ടർ പോസ്റ്റ്‌മോർട്ടത്തിന് വിസമ്മതിച്ചെനന്നും ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധം നടത്തി

അതേസമയം, മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് 24 മണിക്കൂറിന് ശേഷമായിരുന്നുവെന്ന് സൂപ്രണ്ട് ഡോ. രചന ചിദംബരം പ്രതികരിച്ചു. ഫ്രീസറുകൾക്ക് തകരാറില്ല.സംശയമുള്ളതിനാലും പഴയ മൃതദേഹങ്ങൾ കൈകാര്യം ചെയ്തു പരിചയം ഇല്ലാത്തതുകൊണ്ടും ആണ് ഡോക്ടർ പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് പിന്മാറിയത് എന്നും ആശുപത്രി കൂട്ടിച്ചേർത്തു. കൂടുതൽ വിദഗ്ധരായ സംഘം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും സൂപ്രണ്ട് അറിയിച്ചു.