പരപ്പനങ്ങാടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

  1. Home
  2. Kerala

പരപ്പനങ്ങാടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

image


മലപ്പുറം പരപ്പനങ്ങാടിയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തൃശൂർ അഴീക്കോട് ബീച്ചിൽ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂർ സ്വദേശി ജൂറൈജാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച പരപ്പനങ്ങാടിയിലെ പുഴയിൽ കുളിക്കവേ ജൂറൈജ് ഒഴുക്കിൽപ്പെടുകയായിരുന്നു.മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

വിവരമറിഞ്ഞതോടെ എൻഡിആർഎഫ്, ഫയർഫോഴ്സ്, സന്നദ്ധസംഘടനകൾ, നാട്ടുകാർ എന്നിവർ ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തി.ശക്തമായ അടി ഒഴുക്കും പാറ കുഴികളും തിരച്ചിൽ ദുഷ്‌കരമായിരുന്നു. പല ദിവസങ്ങളായി നടത്തുന്ന ശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.