കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിന് സമീപം ഇടിക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്തിന്റെ മൃതദേഹമാണ് കണ്ടത്തിയത്.പുലർച്ചെ കളിക്കാൻ പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്നും സ്കൂട്ടറിൽ പോയ രഞ്ജിത്തിന്റെ സ്കൂട്ടറും ചെരിപ്പും കുടയും പുലർച്ചെ 5.30ന് പുഴയുടെ സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനാംഗങ്ങളും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.സംഭവത്തിൽ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് . കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക സബീനയാണ് രഞ്ജിത്തിന്റെ ഭാര്യ.
