സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

  1. Home
  2. Kerala

സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

image


ചേർത്തല പള്ളിപുറത്ത് വീട്ടുവളപ്പിൽ കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളിയിൽ നിന്നും കാണാതായ ബിന്ദു പത്മനാഭൻ, കോട്ടയം ഏറ്റുമാനൂരിൽനിന്നും കാണാതായ ജയമ്മ എന്നീ കേസുകളിൽ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

2017 ൽ ചേർത്തല കടക്കരപ്പള്ളി പത്മാനിവാസിൽ പത്മനാഭപിള്ളയുടെ മകൾ ബിന്ദു പത്മനാഭനെ(52) കാണാനില്ലെന്ന് കാട്ടി സഹോദരൻ പ്രവീൺകുമാർ പരാതി നൽകിയിരുന്നു. കേസ് ആദ്യം പട്ടണക്കാട് പോലീസും കുത്തിയതോട് സിഐയും തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി എ. നസീമും അന്വേഷണം നടത്തിയിരുന്നു. എന്നാൽ പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു കേസുകൾ രജിസ്റ്റർ ചെയിരുന്നു. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ പള്ളിപ്പുറം പഞ്ചായത്ത് ഒൻപതാം വാർഡിൽ ചെങ്ങുംതറ വീട്ടിൽ സെബാസ്റ്റ്യനെ ഒന്നാംപ്രതിയാക്കിയായിരുന്നു കേസുകൾ.