പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി

  1. Home
  2. Kerala

പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണി

image


പത്തനംതിട്ട ജില്ലാ കലക്ടറേറ്റിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ് വെക്കുമെന്ന് ഇമെയിൽ സന്ദേശത്തിലുണ്ട്.കലക്ടറേറ്റിലേക്ക് വന്ന ഇമെയിലിലാണ് വിജയിയുടെ വീടിനും ബോംബ് വെക്കുമെന്ന ഭീഷണിയുള്ളത്. എസ്പി ഓഫീസിൽ നിന്നുമെത്തിയ പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.നേരത്തെയും കലക്ടറേറ്റിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കലക്ടർ എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.