തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാൻഡിൽ ബോംബ് ഭീഷണി
തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാൻഡിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടത്തി.മുൻപും തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു. ജില്ലാ കോടതിയിൽ രണ്ട് ദിവസം മുമ്പ് ഇത്തരത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
