വിമാന ശുചിമുറിയിൽ ബോംബ് ഭീഷണി; 238 പേരുമായി പോയ ഇൻഡിഗോ വിമാനത്തിന് ലക്നൗവിൽ അടിയന്തര ലാൻഡിങ്
ഡൽഹിയിൽ നിന്നു പശ്ചിമ ബംഗാളിലേക്കു സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിന് ലക്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. വിമാനത്തിന്റെ ശുചിമുറിയിൽ കണ്ടെത്തിയ ബോംബ് ഭീഷണിയെ തുടർന്നാണ് ഞായറാഴ്ച രാവിലെ വിമാനം അടിയന്തരമായി നിലത്തിറക്കിയത്.വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ കൈകൊണ്ട് എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. യാത്രക്കാരും വിമാന ജീവനക്കാരും ഉൾപ്പെടെ ആകെ 238 പേർ വിമാനത്തിലുണ്ടായിരുന്നു. വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനം ലക്നൗവിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. . .
