ബൊഗെയ്ൻ വില്ല'യുടെ ദേശീയ പുരസ്‌കാര അപേക്ഷ: 10 ദിവസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള ബൊഗെയ്ൻ വില്ല സിനിമയുടെ അപേക്ഷ സ്വീകരിക്കണോ എന്നതിൽ 10 ദിവസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്ര വാർത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിനോട് ഹൈക്കോടതി നിർദേശിച്ചു . ഒക്ടോബർ 31 വരെയായിരുന്നു ദേശീയ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാനുള്ള സമയം. എന്നാൽ കേന്ദ്ര മന്ത്രാലയത്തിന്റെ വെബ് പോർട്ടലിലെ തകരാറുമൂലം അപേക്ഷ സമർപ്പിക്കാനായില്ല എന്നാണ് സിനിമയുടെ നിർമാതാക്കളായ അമൽ നീരദ് പ്രൊഡക്ഷൻസ് അറിയിച്ചത്.എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി വാർത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിന് ഇമെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് നിർമാണ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഏഴ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 'ബൊഗെയ്ൻ വില്ല' നേടിയിരുന്നു.
