കാട്ടുപന്നി കുറുകെ ചാടി; വയനാട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടി മരിച്ചു

  1. Home
  2. Kerala

കാട്ടുപന്നി കുറുകെ ചാടി; വയനാട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടി മരിച്ചു

accident


കാട്ടുപന്നി കുറുകെ ചാടിയത് മൂലം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ  മറിഞ്ഞ് അഞ്ചു വയസുകാരൻ മരിച്ചു. ഓടത്തോട് സ്വദേശികളായ സുദീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിൻ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ഊട്ടിയിലേക്കുളള അന്തർ സംസ്ഥാന പാതയായ വടുവഞ്ചാൽ നെടുങ്കരണയിൽ വെച്ചാണ് അപകടമുണ്ടായത്.

തേയില തോട്ടങ്ങൾക്കിടയിൽ നിന്ന് കാട്ടുപന്നി പെട്ടന്ന് റോഡിലേക്ക് ചാടുകയായിരുന്നു. ഓട്ടോറിക്ഷയിൽ കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാവ് സുബൈറക്കും സഹോദരൻ മുഹമ്മദ് അമീനും ഓട്ടോ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിന്റെ വീട്ടിൽ പോയി വരുമ്പോഴായിരുന്നു അപകടം.