ഇഡി ഉദ്യോഗസ്ഥൻ മുഖ്യപ്രതിയായ കോഴക്കേസ്: മൂന്ന് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

  1. Home
  2. Kerala

ഇഡി ഉദ്യോഗസ്ഥൻ മുഖ്യപ്രതിയായ കോഴക്കേസ്: മൂന്ന് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

ED BRIBERY CASE


ഇ ഡി ഉദ്യോഗസ്ഥൻ മുഖ്യ പ്രതിയായ കോഴക്കേസിൽ മൂന്ന് പ്രതികൾക്കും ഉപാധികളോടെ ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിലെ രണ്ടും, മൂന്നും, നാലും പ്രതികളായ വിൽസൺ,മുകേഷ് മുരളി, രഞ്ജിത്ത് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

അടുത്ത ഏഴ് ദിവസം ദിവസവും മൂവരും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം. കേസ് അന്വേഷണ സംഘവുമായി സഹകരിക്കണം. എന്നിവയാണ് ഉപാധികൾ .ഇ ഡി കേസ് ഒതുക്കാൻ കൊല്ലം സ്വദേശിയിൽ നിന്ന് കോഴ വാങ്ങാൻ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. കൊച്ചി എൻഫോസ്‌മെന്റ് ഡയറക്‌റേറ്റ് യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറാണ് കേസിലെ ഒന്നാം പ്രതി