വയോധികയ്ക്കെതിരെ അതിക്രൂര മർദ്ദനം; അയല്‍വാസി കസ്റ്റഡിയില്‍, മകനെതിരെയും പരാതി

  1. Home
  2. Kerala

വയോധികയ്ക്കെതിരെ അതിക്രൂര മർദ്ദനം; അയല്‍വാസി കസ്റ്റഡിയില്‍, മകനെതിരെയും പരാതി

old human


നിലമ്പൂരില്‍ 80കാരി വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അയല്‍വാസി ഷാജി പൊലീസ് കസ്റ്റഡിയില്‍. വീട്ടില്‍ നിന്ന് ഇയാളെ പൊലീസ് പിടികൂടിയത്. അയൽവാസിയുടെ മര്‍ദ്ദനമേറ്റ സിഎച്ച് നഗറിലെ ഇന്ദ്രാണി ടീച്ചര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിലമ്പൂര്‍ പൊലീസ് ആശുപത്രിയിലെത്തി വയോധികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ‌

ഇന്നലെ വൈകിട്ടാണ് ഇന്ദ്രാണി ടീച്ചര്‍ക്ക് മര്‍ദ്ദനമേറ്റത്. അയൽവാസിയായ ഷാജി മദ്യലഹരിയിലാണ് ടീച്ചറെ മർദ്ദിച്ചത്. പകല്‍ സമയങ്ങളില്‍ ടീച്ചര്‍ക്ക് സഹായത്തിന് മകൻ ചുമതലപ്പെടുത്തിയ ആളാണ് ഷാജി. മർദ്ദനത്തിൽ ഇന്ദ്രാണി ടീച്ചറുടെ ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇന്ദ്രാണി ടീച്ചറെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നഗരസഭയിലെ ജനപ്രതിനിധികളെത്തി ഇന്ദ്രാണി ടീച്ചറെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ടീച്ചറെ സംരക്ഷിക്കുന്നില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും മകനെതിരേയും പരാതികളുണ്ട്. ഷാജിക്കെതിരെ നിലമ്പൂര്‍ പൊലീസ് കേസെടുത്തു.