2027 മുതൽ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾ ഓടിത്തുടങ്ങും

  1. Home
  2. Kerala

2027 മുതൽ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾ ഓടിത്തുടങ്ങും

image


അടുത്ത വർഷം മുതൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ഇന്റർ-സിറ്റി യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയിൽ ലോകോത്തര ഹൈ സ്പീഡ് റെയിൽ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുള്ളറ്റ് ട്രെയിൻ റൂട്ടും ആദ്യ ഘട്ട ഉദ്ഘാടനവും മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) ഇടനാഴി ഘട്ടം ഘട്ടമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു. സൂറത്ത് മുതൽ ബിലിമോറ വരെ - ആദ്യ ഭാഗം തുറക്കും. വാപ്പി മുതൽ സൂററ്റ് വരെ - അടുത്ത ഘട്ടം. വാപ്പി മുതൽ അഹമ്മദാബാദ് വരെ - മൂന്നാം ഘട്ടം. താനെ മുതൽ അഹമ്മദാബാദ് വരെ - തുടർന്നുള്ള ഘട്ടം. മുംബൈ മുതൽ അഹമ്മദാബാദ് വരെ - അവസാന ഭാഗം. എന്നാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്