നേര്യമംഗലത്ത് ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം; 41 യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
നേര്യമംഗലത്ത് സ്വകാര്യ ബസ് ലോറിയുടെ പിന്നിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന 41 യാത്രക്കാരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന 'കൊച്ചിൻ' എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.ലോറിക്ക് പിന്നിലിടിച്ച ബസ് നേര്യമംഗലം വനത്തിന് സമീപത്തുള്ള കുഴിയിലേക്കാണ് മറിഞ്ഞത്. കനത്ത മഴയെത്തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികളുടെ സഹായത്തോടെ ബസിന്റെ ചില്ലുകൾ പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
പരിക്കേറ്റവരെ നേര്യമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി.
