വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ച സംഭവം: ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

  1. Home
  2. Kerala

വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ച സംഭവം: ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

boarding pass


ചങ്ങനാശ്ശേരിയിൽ സ്കൂൾ വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നിഷേധിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഏറ്റുമാനൂർ - ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന 'തണ്ടപ്ര' ബസ്സിലെ കണ്ടക്ടർ ഹരികൃഷ്ണന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്.

സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ അഞ്ചിലും ആറിലും പഠിക്കുന്ന ഇരുപതിലധികം വിദ്യാർഥികൾക്കാണ് യൂണിഫോമിൽ അല്ലെന്ന കാരണം പറഞ്ഞ് കൺസഷൻ നിഷേധിച്ചത്. ഇതോടെ മറ്റ് യാത്രക്കാരിൽ നിന്ന് പണം യാചിച്ചാണ് രണ്ട് രൂപയ്ക്ക് പകരം ഇരുപത് രൂപയുടെ ഫുൾ ടിക്കറ്റെടുത്ത് കുട്ടികൾ യാത്ര ചെയ്തത്.

സംഭവത്തിൽ രക്ഷിതാക്കൾ കോട്ടയം ആർടിഒയ്ക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.