ഉച്ചയോടെ ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു; സ്വർണവില 93,000ന് മുകളില്

  1. Home
  2. Kerala

ഉച്ചയോടെ ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു; സ്വർണവില 93,000ന് മുകളില്

gold


ഇന്ന് രാവിലെ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവില ഉച്ചയോടെ കുറഞ്ഞു. രാവിലെ പവന് 2,400 വർധിച്ച സ്വർണവില ഉച്ചയോടെ 1,200 കുറഞ്ഞ് 93,160 ആയി. രാവിലെ ഒരുപവൻ സ്വർണത്തിന്റെ വില 94,360 ആയിരുന്നു. ഗ്രാമിന് 150 യാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ പുതിയ വില 11,645 രൂപയാണ്.

ഈ മാസം 8 നാണ് സ്വർണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വർണവിലയാണ് ഇന്ന് രാവിലെ വൻകുതിപ്പ് നടത്തിയത് സെപ്റ്റംബർ 9 നാണ് സ്വർണവില ആദ്യമായി 80000 പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്