എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാർക്ക് നേരെ രോഗിക്കൊപ്പം എത്തിയയാളുടെ അതിക്രമം; കേസെടുത്തു

  1. Home
  2. Kerala

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാർക്ക് നേരെ രോഗിക്കൊപ്പം എത്തിയയാളുടെ അതിക്രമം; കേസെടുത്തു

General hospital ernakulam


എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അതിക്രമം നടത്തി രോഗിക്കൊപ്പം എത്തിയ ആൾ. സംഭവത്തിൽ ജീവനക്കാരെ ആക്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത ആലപ്പുഴ സ്വദേശി അനില്‍ കുമാറിനെതിരെ സെൻട്രൽ പോലീസ് കേസെടുത്തു. 

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു  രോഗികള്‍ക്കൊപ്പം എത്തിയ അനില്‍കുമാര്‍ ആശുപത്രി ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്. ഇതിനു ശേഷം പൊലീസും ജീവനക്കാരും ചേര്‍ന്ന് പ്രതിയെ കീഴടക്കുകയായിരുന്നു.

എന്നാൽ പ്രതി ആക്രമിച്ചിട്ടില്ലെന്നും മദ്യപിച്ച് അസഭ്യം പറയുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.