കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

  1. Home
  2. Kerala

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

biswanath sinha


കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ജൂൺ 30-ന് മുൻപ് മറ്റൊരു മന്ത്രിസഭായോഗം ചേരാൻ സാധ്യതയില്ലാത്തതിനാൽ, അജണ്ടയ്ക്ക് പുറത്തുള്ള പ്രത്യേക വിഷയമായാണ് ചീഫ് സെക്രട്ടറി നിയമനം ഇന്നത്തെ യോഗം പരിഗണിച്ചത്.

1991 ബാച്ച് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ഒരാളാണ്. ബിഹാർ സ്വദേശിയായ അദ്ദേഹം ധനകാര്യം, ആഭ്യന്തരം തുടങ്ങി സുപ്രധാനമായ പല വകുപ്പുകളിലും മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

കെ.ആർ. ജ്യോതിലാൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുകൾ ഈ പദവിയിലേക്ക് പരിഗണനയിൽ വന്നിരുന്നെങ്കിലും, ഒടുവിൽ സീനിയോറിറ്റി പരിഗണിച്ച് ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറിയായി നിശ്ചയിക്കുകയായിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30-ന് സ്ഥാനമൊഴിയുന്നതോടെ ബിശ്വനാഥ് സിൻഹ പുതിയ ചുമതലയേൽക്കും.