പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം

  1. Home
  2. Kerala

പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം

image


സംസ്ഥാനത്തെ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും നവംബർ 30 വരെ നീട്ടാൻ പിഎസ്സിയോട് ശിപാർശ ചെയ്യും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് സർക്കാർ അറിയിച്ചു.അതേസമയം, സർക്കാർ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനായി വകുപ്പുകൾക്ക് പ്രത്യേക ചുമതല നൽകിയതായും അറിയിച്ചു. ''വിഷൻ 2031'' പദ്ധതിയുടെ ഭാഗമായി ഓരോ വകുപ്പിനും നിർവഹിക്കേണ്ട പ്രവർത്തനങ്ങൾ വിഭജിച്ച് നൽകിയിട്ടുണ്ട്.സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് പ്രധാന വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും,വേഗത്തിൽ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾക്കായി ജൂൺ ഒന്ന് മുതൽ കർമ്മ പരിപാടി നടപ്പിലാക്കും എന്നും അധികൃതർ വ്യക്തമാക്കി