2024-25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ; ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റിയെന്ന് കണ്ടെത്തൽ

  1. Home
  2. Kerala

2024-25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ; ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റിയെന്ന് കണ്ടെത്തൽ

image


2024-25 സാമ്പത്തിക വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചു. ബജറ്റിന് പുറത്തുള്ള കടമെടുപ്പുകൾ സംസ്ഥാനത്തിന് വലിയ ബാധ്യതയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.ബജറ്റിന് പുറത്തുള്ള കടബാധ്യത 39,230 കോടി രൂപയാണെന്നും തീർപ്പാക്കാത്ത ബാധ്യതകൾ 3,511 കോടി രൂപയാണെന്നും സിഎജി റിപ്പോർട്ട് പറയുന്നു. ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി സഞ്ചിത നിധിയില്ക്ക് ക്രമരഹിതമായി മാറ്റി എന്നും ധനമാനേജ്മെന്റിലും പാളിച്ച ഉണ്ടെന്നും സി എ ജി കണ്ടെത്തി. സംസ്ഥാനത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യതയെന്നും സിഎജി റിപ്പോർട്ട് വക്തമാകുന്നു .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റലുണ്ടായി.ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി സഞ്ചിത നിധിയില്ക്ക് ക്രമരഹിതമായി മാറ്റി. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനായിരുന്നു ഈ നടപടിയെന്നാണ് സിഎജി റിപ്പോർട്ട് വിശദമാക്കുന്നത്. മുൻസർക്കാരിന് ധനമാനേജ്‌മെന്റിലും പാളിച്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട് 2024- 25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടാണ് സഭയിൽ അവതരിപ്പിച്ചത്. ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ആയി. റവന്യൂ വരവിൽ 0.30 ശതമാനത്തിന്റെ മാത്രം വളർച്ചയാണ് ഉണ്ടായത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. ചെലവിൽ 8.97 ശതമാനം കൂടുതലുണ്ടായി. റവന്യൂ ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായാണ് ചെലവഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.