പ്രതീക്ഷിച്ച വേഗത്തിൽ ലക്ഷ്യം കൈവരിച്ചില്ല; കെ ഫോണിനോട് വിശദീകരണം തേടി സി.എ.ജി

  1. Home
  2. Kerala

പ്രതീക്ഷിച്ച വേഗത്തിൽ ലക്ഷ്യം കൈവരിച്ചില്ല; കെ ഫോണിനോട് വിശദീകരണം തേടി സി.എ.ജി

K Fone


പ്രതീക്ഷിച്ച വേഗത്തിൽ പദ്ധതി ലക്ഷ്യം കൈവരിക്കാതിരുന്നതിനെ തുടർന്ന് കെ ഫോണിനോട് വിശദീകരണം തേടി സി.എ.ജി. എസ്.ആർ.ഐ.ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് സി.എ.ജിയുടെ നിരീക്ഷണം. വീഴ്ചകൾ വിശദീകരിക്കുന്ന സി.എ.ജി യുടെ കത്ത് പുറത്തു വന്നു. ഭാരത് ഇലക്ട്രോണിക്സും എസ്ആർഐടിക്ക് വീഴച പറ്റിയതായി സമ്മതിച്ചിട്ടുണ്ട്.

2022 ഡിസംബറിനുള്ളിൽ ഏതൊക്കെ പദ്ധതികൾ എങ്ങനെ പൂർത്തീകരിക്കണം എന്നത് സംബന്ധിച്ച് കെ ഫോൺ പ്രത്യേക ടാർ​ഗെറ്റ് വെച്ചിരുന്നു. ഇതിൽ ഗുരുതരമായ വീഴ്ച എസ്.ആർ.ഐ.ടിക്ക് സംഭവിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സി.എ.ജിയുടെ കത്തിന്റെ പകർപ്പാണ് പുറത്തു വന്നിരിക്കുന്നത്.