കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

  1. Home
  2. Kerala

കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

calicut university


കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇടിമിന്നലില്‍ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം ഇന്റേണല്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. വൈവ പരീക്ഷയും മാറ്റമില്ലാതെ നടക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.