കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്:യുയുസിമാർക്ക് പണം വാഗ്ദാനം ചെയ്‌തെന്ന് ആരോപണം; എസ്എഫ്‌ഐക്കെതിരെ എംഎസ്എഫ്

  1. Home
  2. Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്:യുയുസിമാർക്ക് പണം വാഗ്ദാനം ചെയ്‌തെന്ന് ആരോപണം; എസ്എഫ്‌ഐക്കെതിരെ എംഎസ്എഫ്

sfi


കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാരുടെ പിന്തുണ നേടാൻ എസ്എഫ്‌ഐ പണം വാഗ്ദാനം ചെയ്‌തെന്ന് എംഎസ്എഫ് ആരോപണം. തൃക്കലങ്ങോട് ശ്രീശാസ്ത കോളേജിലെ യുയുസിക്ക് 30,000 രൂപ നൽകാമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ആദിൽ എസ്എഫ്ഐ ജില്ല സെക്രട്ടറി ആദിൽ സമ്മതിച്ചതായുള്ള ഓഡിയോ സന്ദേശം എംഎസ്എഫ് പുറത്തുവിട്ടു. എന്ത് പ്രശ്നം വന്നാലും ഏറ്റെടുക്കുമെന്ന് എസ്എഫ്ഐ നേതൃത്വം ഉറപ്പ് നൽകിയതായാണ് ഓഡിയോ സന്ദേശത്തിലുണ്ട്. മറ്റ് കോളേജിലെ യുയുസികൾക്കും എസ്എഫ്ഐ പണം വാഗ്ദാനം ചെയ്തുട്ടുണ്ടെന്ന് എംഎസ്എഫ് ആരോപിച്ചു. എന്നാൽ ആരോപണം എസ്എഫ്ഐ നിഷേധിച്ചു. പണം വാഗ്ദാനം ചെയ്തിട്ടില്ല എന്ന് എസ്എഫ്ഐ വിശദീകരിച്ചു. വോട്ട് അഭ്യർത്ഥന മാത്രമാണ് നടത്തിയതെന്നാണ് എസ്എഫ്ഐ വിശദീകരണം.