കേരളത്തിൽ ജയിക്കുന്നത് മതത്തിന്റെ സ്ഥാനാർഥികൾ; നടക്കുന്നത് വലിയ ജാതിവിഭജനമെന്ന് മന്ത്രി സജി ചെറിയാന്‍

  1. Home
  2. Kerala

കേരളത്തിൽ ജയിക്കുന്നത് മതത്തിന്റെ സ്ഥാനാർഥികൾ; നടക്കുന്നത് വലിയ ജാതിവിഭജനമെന്ന് മന്ത്രി സജി ചെറിയാന്‍

saji


ഇടതുപക്ഷക്കാരനും കോൺഗ്രസുകാരനുമല്ല, മതത്തിന്റെ സ്ഥാനാർഥിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ. ഇന്ത്യയിലെ പുരോഗമനപ്രസ്ഥാനങ്ങൾ നിലനിൽക്കണമെങ്കിൽ അതിശക്തമായി പോരാട്ടം ഉയർത്തിക്കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു. സാംസ്കാരികപ്രവർത്തകനും, എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്റെ പേരിൽ നിർമിച്ച ഹാൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

"സംസ്ഥാനത്ത് വലിയ ജാതിവിഭജനം നടക്കുകയാണ്. ഈ അടുത്ത് കേരളത്തിലെ നഗരസഭയിലെ ജനപ്രതിനിധികളുടെ കണക്കെടുത്തപ്പോൾ മുസ്ലിം ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീമും, ഹിന്ദുഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവുമാണ് ജയിച്ചിട്ടുള്ളതെന്ന് മനസിലായി. ഇടതുപക്ഷക്കാരനും കോൺഗ്രസുകാരനുമൊന്നും ജയിച്ചിട്ടില്ലെന്ന് ഓർക്കണം. നാളെ ഓരോ മതത്തിനും ഭൂരിപക്ഷമുള്ളിടത്ത് അവർ വിജയിക്കുകയും, ഭൂരിപക്ഷമില്ലാത്തവർ തോൽക്കുകയും ചെയ്യും"

“എല്ലാം സുരക്ഷിതമാണെന്ന് കരുതി പുരോഗമനം പറഞ്ഞാലൊന്നും പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ജാതിവിഭജനം നടക്കുന്നതിനാലാണ് കേരളത്തിൽ ഒരക്ഷരം മിണ്ടാൻ കഴിയാത്തത്. ആരെങ്കിലും പറഞ്ഞാൽ അവന്റെ കാറ്റ് കുത്തിവിടും. എന്നാൽ, ഭയപ്പെടാതെ പറയാനുള്ളത് പറയണം. ഇന്ത്യയിൽ ഇത്രമാത്രം ഭയത്തോടെ ജീവിക്കേണ്ട ഒരുകാലം മുൻപ് ഉണ്ടായിട്ടില്ല. പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കാൻ നമ്മളെല്ലാം പരിശ്രമിക്കേണ്ടതുണ്ട്. നമ്മളാരും ഇപ്പോൾ ആ കാര്യമൊന്നും ചെയ്യുന്നില്ലെന്നാണ് വിശ്വാസം -മന്ത്രി വ്യക്തമാക്കി.