'മഹാപ്രതിഭകളെ ആദരിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നൂടേ' ?; രവി മേനോൻ

  1. Home
  2. Kerala

'മഹാപ്രതിഭകളെ ആദരിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നൂടേ' ?; രവി മേനോൻ

REVI MENON


സാഹിത്യ അക്കാദമി കേരളാ​ഗാനം എഴുതാൻ  പറഞ്ഞിട്ട് ശ്രീകുമാരൻ തമ്പി എന്ന ഇതിഹാസതുല്യനായ ഗാനരചയിതാവിനെ അപമാനിച്ചത്  തെറ്റാണെന്ന് ​ഗാനനിരൂപകൻ രവി മേനോൻ. അതറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഈ അസംബന്ധ നാടകത്തിന് നിന്നു കൊടുക്കുകയേ ഇല്ലായിരുന്നു.

എൺപത്തി നാലാം വയസ്സിൽ  ഗാനഗന്ധർവൻ യേശുദാസിനെ കൊണ്ടോ എൺപതാം വയസ്സിൽ ജയചന്ദ്രനെ കൊണ്ടോ നിർബന്ധപൂർവം പാട്ടു പാടി റെക്കോർഡ് ചെയ്യിച്ച ശേഷം ആ പാട്ട് കൊള്ളില്ല എന്നു പറഞ്ഞു പുതിയ തലമുറയിലെ ഏതെങ്കിലും പാട്ടുകാരനെ കൊണ്ട് മാറ്റിപ്പാടിക്കുന്നതോളം അപമാനകരമായി അത് എന്ന് പറയാതെ വയ്യ.  രവിമേനോൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

ശതാഭിഷേക നിറവിൽ എത്തിനിൽക്കുന്ന, ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയത്തിന്റെ ഭാഗമായിരുന്ന മഹാപ്രതിഭകളെ ആദരിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം എന്നാണ് ഒരു എളിയ ആസ്വാദകൻ എന്ന നിലയ്ക്കുള്ള അഭ്യർത്ഥന എന്നും രവിമനോൻ കുറിപ്പിൽ പറയുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം 

 

 

കഴിഞ്ഞ ദിവസമാണ് കേരള സാഹിത്യ അക്കാദമി ഭാരവാഹികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കവിയും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി എത്തിയത്. അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദനും സെക്രട്ടറി കെ.സി. അബൂബക്കറും കേരള ഗാനം എഴുതണമെന്ന് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പട്ട ശേഷം അപമാനിച്ചുവെന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്.