തൃശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

  1. Home
  2. Kerala

തൃശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

accident


തൃശൂർ കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഭാര്യ ഷിഫ്ന (24), ഇവരുടെ മകൻ എമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.40-ഓടെയാണ് ദുരന്തമുണ്ടായത്.

അതിവേഗത്തിലെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ മുനീറിനെയും ഷിഫ്നയെയും ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മൂന്ന് വയസ്സുകാരനായ എമിൽ ഐബക്ക് മരണത്തിന് കീഴടങ്ങിയത്.

കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ആരോപിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു