താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

  1. Home
  2. Kerala

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

image


താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടവേര കാറിനാണ് തീപിടിച്ചത്. കാർ പൂർണമായും കത്തി നശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. കൽപ്പറ്റയിൽ നിന്നും അഗ്‌നരക്ഷാ സേന എത്തിയാണ് തീ അണച്ചത്. അപകടമുണ്ടായപ്പോൾ ചുരത്തിൽ ഉണ്ടായ ഗതാഗത തടസ്സം പുനസ്ഥാപിച്ചു.