ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

  1. Home
  2. Kerala

ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

accident


കർണാടകയിലെ ചാമരാജനഗറിന് സമീപം ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീർ (37) എന്നിവരാണ് മരിച്ചത്. ദേശീയ പാത 766-ൽ ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്. ബംഗളൂരു ബി.ഇ.എം.എല്ലിൽ ജീവനക്കാരനായ മുഹമ്മദ് അസീർ, നാട്ടിൽ നിന്ന് സഹോദരിയേയും മക്കളെയും കൂട്ടി മൈസൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ഗുണ്ടൽപേട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അയിഷ നൂരിയും നോഹയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ഒമ്പത് വയസ്സുകാരൻ നഹിയാനെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ചാമരാജനഗറിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.