കോഴിക്കോട് കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; രണ്ട് സ്ത്രീകൾക്ക് പരിക്ക്

  1. Home
  2. Kerala

കോഴിക്കോട് കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; രണ്ട് സ്ത്രീകൾക്ക് പരിക്ക്

kozhikode accident


കോഴിക്കോട് പൂവാട്ടുപറമ്പിൽ നിയന്ത്രണംവിട്ട കാർ ബസ് സ്റ്റോപ്പിൽ ഇടിച്ചുകയറി നിലമ്പൂർ സ്വദേശിനികളായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാർ അങ്ങാടിയിൽ വെച്ച് പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് സ്റ്റോപ്പ് പൂർണമായും തകർന്നു, കാറിന്റെ മുൻഭാഗത്തിനും വലിയ കേടുപാടുകൾ പറ്റി.

സമീപത്തെ കടകളിലുള്ളവർ ഓടിയെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ബസ് കാത്തുനിന്നിരുന്ന മറ്റൊരു സ്ത്രീ കാർ പാഞ്ഞുവരുന്നത് കണ്ട് മാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.