വാണിയംപാറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതരം

  1. Home
  2. Kerala

വാണിയംപാറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതരം

accident


തൃശൂർ വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ വാണിയംപാറ സ്വദേശി അബ്ദുൽ റസാഖ് ദാരുണമായി കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

പാലക്കാട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് അമിതവേഗതയിൽ വന്ന കാറാണ് അപകടമുണ്ടാക്കിയ ശേഷം നിർത്തിയിടാതെ കടന്നുപോയത്. നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ അബ്ദുൽ റസാഖ് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.