പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

  1. Home
  2. Kerala

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

image


കണ്ണൂർ പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കാർ സുഹൃത്തിന് കൈമാറിയതാണെന്ന് വാഹന ഉടമ അശ്വന്ത് യശ്വന്ത് പ്രതികരിച്ചു. നാട്ടിലേക്ക് വരാൻ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിനാണ് വാഹനം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനം കൊണ്ടുപോയ വ്യക്തി ഇപ്പോൾ വീട്ടിലുണ്ടെന്നും ഉടമ പറഞ്ഞു.ഇന്ന് രാവിലെയാണ് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. ബോണറ്റും ഡോറുകളും തുറന്ന നിലയിലായിരുന്ന കാറിനകത്ത് രക്തക്കറയും കണ്ടെത്തിയിരുന്നു കൂടാതെ വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചിട്ട നിലയിലുമായിരുന്നു. പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലുമായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ വിവരം പരിയാരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്