വാണിയംപാറയിൽ ബസ് കാത്തുനിന്നവരെ കാർ ഇടിച്ചുതെറിപ്പിച്ചു; ഒരാൾ മരിച്ചു
തൃശൂർ വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ സ്വദേശി അബ്ദുൽ റസാഖാണ് മരിച്ചത്. അപകടത്തിൽ പ്രദീപ്, മണികണ്ഠൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
പാലക്കാട് ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ കാറാണ് ബസ് കാത്തുനിന്നവരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് പിന്നാലെ കാർ നിർത്താതെ കടന്നുപോയെന്നാണ് വിവരം. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അബ്ദുൽ റസാഖ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
