എളമക്കരയിൽ വിദ്യാർഥിനിയെ കാർ ഇടിച്ച സംഭവം; അപകടത്തിന് കാരണം പാർക്ക് ചെയ്ത ഈക്കോ കാർ
എറണാകുളം എളമക്കരയിൽ സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനി അപകടത്തിൽപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ് സൈക്കിളിൽ വീട്ടിലേക്ക് പോയ വിദ്യാർഥിനി ദീക്ഷിതയെ ഇടിച്ചത് ദൃശ്യങ്ങളിൽ ഉള്ള കാർ അല്ലന്ന് പൊലീസ് അറിയിച്ചു. അപകടം ഉണ്ടാക്കിയത് വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ കാർ എന്നാണ് വിവരം. ഈക്കോ കാറിനകത്തുണ്ടായിരുന്ന സുഭാഷ് നഗർ സ്വദേശി രാജി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ സൈക്കിളിൽ തട്ടുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രാജിയാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയതും. അപകടമുണ്ടാക്കിയ ഈക്കോ കാറും പൊലീസ് കസ്റ്റഡിയിൽ. വിദ്യാർഥിനിയെ ഇടിച്ചുവീഴ്ത്തിയ കാർ നിർത്താതെ പോയി എന്ന തരത്തിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. സൈക്കിളിൽ വരുന്ന വിദ്യാർഥി റോഡിലേക്ക് മറിഞ്ഞുവീഴുന്നതും തൊട്ടുപിന്നാലെ വരുന്ന കാർ നിർത്താതെ മുന്നോട്ടു പോകുന്നതുമായിരുന്നു പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ.
