കാർ തുറന്ന് ഇറങ്ങി വന്ന് വെല്ലുവിളിക്കുന്നു, ഇങ്ങനെ ഒരു ഗവർണ്ണറെ കേരളം കണ്ടിട്ടില്ല:ജെ ചിഞ്ചുറാണി

  1. Home
  2. Kerala

കാർ തുറന്ന് ഇറങ്ങി വന്ന് വെല്ലുവിളിക്കുന്നു, ഇങ്ങനെ ഒരു ഗവർണ്ണറെ കേരളം കണ്ടിട്ടില്ല:ജെ ചിഞ്ചുറാണി

chinchu


എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചപ്പോൾ കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിൽ വിമർശിച്ച് മന്ത്രി ജെ ചിഞ്ചുറാണി. ഇങ്ങനെ ഒരു ഗവർണ്ണറെ കേരളം കണ്ടിട്ടില്ലെന്ന് ചിഞ്ചു റാണി പറഞ്ഞു. കാർ തുറന്ന് ഇറങ്ങി വന്ന് വെല്ലുവിളിക്കുന്ന ഗവർണ്ണർ, എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നുണ്ട്, അദ്ദേഹം പുറത്തിറങ്ങുന്നില്ലെന്നും ചിഞ്ചുറാണി പറഞ്ഞു.

ഇന്നലെ രാത്രിയാണ് എസ്എഫ്ഐ പ്രവർത്തകർ ​ഗവർണറെ കരിങ്കൊടി കാണിച്ചത്. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. 'ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്.