കാർ തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്
കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കറുകച്ചാലിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് വീണത്.അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമല്ല. ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട്
