ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: അഡ്വ. ബി.ജി. ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടറാകും
മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ ഈ സ്ഥാനത്തേക്ക് നിയമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസിലെ നിയമനടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനം.
അഡ്വ. ബി.ജി. ഹരീന്ദ്രനാഥ് നേരത്തെ സംസ്ഥാന സർക്കാരിന്റെ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള സർക്കാർ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ നിയമനം.
