നാമജപ യാത്രക്കെതിരായ കേസ്: ഹൈക്കോടതിയെ സമീപിക്കിക്കാനൊരുങ്ങി എൻ.എസ്.എസ്, നിയമോപദേശം തേടി

  1. Home
  2. Kerala

നാമജപ യാത്രക്കെതിരായ കേസ്: ഹൈക്കോടതിയെ സമീപിക്കിക്കാനൊരുങ്ങി എൻ.എസ്.എസ്, നിയമോപദേശം തേടി

Nama Japa Yatra


തിരുവനന്തപുരത്തെ നാമജപ യാത്രക്കെതിരെ കേസെടുത്ത സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എൻ.എസ്.എസ്. ഇത് സംബന്ധിച്ച് എൻ.എസ്.എസ് നേതൃത്വം നിയമോപദേശം തേടി. പൊലീസ് നടപടി പ്രകോപനപരമായിരുന്നെന്ന്  വിലയിരുത്തിയ എൻ.എസ്.എസ് കേസെടുത്തതിനെതിരെ പരസ്യ പ്രതിഷേധം നടത്താനും ആലോചിക്കുന്നുണ്ട്.

മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു എന്‍.എസ്.എസ് നാമജപ യാത്ര നടത്തിയത്. അനധികൃതമായി സംഘംചേരൽ, ഗതാഗത തടസ്സം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നാമജപ യാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. എൻ.എസ്.എസ് വൈസ് പ്രസിഡന്റ്‌ സംഗീത് കുമാറാണ് ഒന്നാം പ്രതി.

ആർ.എസ്.എസ് പ്രചാരകൻ എസ് സേതുമാധവന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സുകുമാരൻ നായരുമായി ചർച്ച നടത്തിയിരുന്നു. വി.എച്ച്.പി, അയ്യപ്പസേവാ സംഘം നേതാക്കളും ഈ സംഘത്തിലുണ്ടായിരുന്നു. കേസെടുത്ത നടപടിക്കെതിരെ യു.ഡി.എഫ് നേതാക്കളും രംഗത്തുവന്നു. മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. എന്നാൽ എ.എന്‍ ഷംസീറിന് സി.പി.എം നേതാക്കള്‍ പൂർണ പിന്തുണ അറിയിച്ചു.