മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പരസ്യം ചെയ്തു: യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് വീണ്ടും കേസെടുത്തു

മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസെടുത്തു. യൂട്യൂബിലൂടെ ബാറുകളുടെ പരസ്യം നൽകിയ ഇയാൾക്കെതിരെ എക്സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കൊട്ടാരക്കര, തിരുവനന്തപുരം റെയ്ഞ്ചുകളിലാണ് മുകേഷിനെതിരെ കേസെടുത്തത്.
അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ലെന്ന നിയമമാണ് മുകേഷ് മറികടന്നത്. ബാര്‍ ലൈസന്‍സികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിന് നേരത്തെയും എക്‌സൈസ് മുകേഷിനെതിരെ കേസെടുത്തിരുന്നു. ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനായിരുന്നു കേസ്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി.