മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്റെ കാറിലിടിപ്പിച്ചെന്ന കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുത്തില്ല; അന്വേഷിക്കുമെന്ന് പോലീസ്

  1. Home
  2. Kerala

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്റെ കാറിലിടിപ്പിച്ചെന്ന കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുത്തില്ല; അന്വേഷിക്കുമെന്ന് പോലീസ്

KRISHNA


മുഖ്യമന്ത്രിയ്ക്കു അകമ്പടി സേവിച്ച പൊലീസ് സഞ്ചരിച്ച ബസ് മനഃപൂർവം തന്റെ കാറിലിടിപ്പിച്ചെന്ന ബിജെപി ദേശീയ നിർവാഹക സമിതി അംഗം ജി. കൃഷ്ണകുമാറിന്റെ പരാതി പോലീസ് അന്വേഷിക്കും. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ നിലവിൽ കേസെടുത്തിട്ടില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുമ്പോൾ എംസി റോഡിൽ പന്തളം ജംക്‌ഷന് മുൻപാണ് സംഭവം നടന്നത്. 

പൊലീസ് ബസിന് മറികടന്നു പോകാൻ ധാരാളം സ്ഥലമുണ്ടായിട്ടും താനാണു കാറിലെന്നു മനസ്സിലാക്കി ബോധപൂർവം വന്നിടിച്ചെന്നാണ് കൃഷ്ണകുമാർ പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം മൈലുകൾക്കപ്പുറം എത്തിയ ശേഷം പൊലീസ് വാഹനത്തിലുണ്ടായിരുന്നവർ എന്തിനാണ് ആവേശം കാട്ടിയതെന്ന് മനസ്സിലാകുന്നില്ലെന്നും, വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ മോശമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. സിഗ്നൽ ലഭിച്ച ഉടനെ വാഹനം വശത്തേക്കു മാറ്റിയിരുന്നെങ്കിലും മനഃപൂർവം ബസ് ഇടിപ്പിച്ചെന്നാണ് ആക്ഷേപം.