അപകടത്തിൽ പെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിച്ചാൽ പാരിതോഷികം; പദ്ധതിയുമായി കോഴിക്കോട്

  1. Home
  2. Kerala

അപകടത്തിൽ പെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിച്ചാൽ പാരിതോഷികം; പദ്ധതിയുമായി കോഴിക്കോട്

accident


കോഴിക്കോട് നഗരത്തിൽ അപകടത്തിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പ്രോത്സാഹന പദ്ധതിയുമായി സിറ്റി ട്രാഫിക് പോലീസ്. ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം, അപകടത്തിൽ പെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവർക്ക് പാരിതോഷികമായി 500 രൂപ നൽകും.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച ശേഷം ഫോട്ടോയെടുത്ത് ആശുപത്രിയുടെ പേരിനൊപ്പം 8590965259 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പിൽ അയച്ചാൽ 500 രൂപ അപ്പോൾ തന്നെ നൽകുന്നതാണ് പദ്ധതി. ലയൺസ് ക്ലബ്ബ് 318 ഇയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ കോഴിക്കോട് നഗരത്തിൽമാത്രമാണ് പദ്ധതി നടപ്പാക്കുക. വിജയകരമായാൽ മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കെതിരെ മറ്റ് നിയപനടപടികളൊന്നും ഉണ്ടാവില്ലെന്നും പദ്ധതി വഴി കൂടുതൽ ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ പറഞ്ഞു