കശുവണ്ടി അഴിമതി കേസ്; പ്രതികൾക്ക് താൽക്കാലിക ആശ്വാസം, പ്രോസിക്യൂഷൻ അനുമതിക്ക് സ്റ്റേ

  1. Home
  2. Kerala

കശുവണ്ടി അഴിമതി കേസ്; പ്രതികൾക്ക് താൽക്കാലിക ആശ്വാസം, പ്രോസിക്യൂഷൻ അനുമതിക്ക് സ്റ്റേ

bomb threat in kerala highcourt security


കശുവണ്ടി അഴിമതി കേസിൽ പ്രതികൾക്ക് താൽക്കാലിക ആശ്വാസം. പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ അനുമതിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി കെ. രതീഷ് തുടങ്ങിയ പ്രധാന പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷൻ അനുമതി നൽകാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത് നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം.തുടർന്ന്,സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ സാങ്കേതിക പിഴവുണ്ടോയെന്ന് പരിശോധിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വക്തമാക്കുക്കായിരുന്നു.